
അന്താഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ മൂന്നാം ഘട്ടം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കുവൈറ്റ് അധികൃതര്‍. മൂന്നാംഘട്ടത്തിലെ 88 ശതമാനം ജോലികളും ഇതുവരെ പൂര്‍ത്തിയാക്കി.റണ്‍വേകള്‍ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും ഡയറക്ടേറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.പുതിയ പാസഞ്ചർ ടെർമിനൽ (ടി2) പ്രവർത്തനം ആരംഭിക്കും മുൻപ് വ്യോമഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് നിലവിലെ പദ്ധതിയുടെ ലക്ഷ്യം. ഇതിന് പുറമെ എയർ നാവിഗേഷൻ സംവിധാനങ്ങളും മൂന്ന് റൺവേകളും ഉൾപ്പെടുന്ന 11 ഉപപദ്ധതികൾ പൂർത്തിയാക്കുമെന്ന് ഡയറക്ടർ എൻജിനീയർ അഹമ്മദ് ഹുസൈൻ വ്യക്തമാക്കി.
മൂന്നാം ഘട്ടത്തിൽ പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ, റൺവേയുമായി ബന്ധപ്പെട്ട ജോലികൾ,അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് നടക്കുന്നത്.ഏകദേശം 180 ദശലക്ഷം കുവൈത്ത് ദിനാർ ചെലവിലാണ് വിമാനത്താവള വികസന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ മുൻ ഘട്ടങ്ങൾ വിജകരമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. കിഴക്കൻ റൺവേ പുനർനിർമാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെകുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും മികച്ച ആധുനിക വിമാനത്താവളങ്ങളിൽ ഒന്നായി മാറുമെന്നും ഡയറക്ടർ എൻജിനീയർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.