12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

January 8, 2025
December 9, 2024
November 25, 2024
November 18, 2024
July 13, 2024
April 15, 2024
February 26, 2023
January 19, 2023
January 6, 2023
June 12, 2022

ഇറ്റാലിയൻ അംബാസഡർ ആന്റോണിയോ ബാർട്ടോളിയുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തി

Janayugom Webdesk
ന്യൂഡൽഹി
December 9, 2024 8:07 pm

ന്യൂഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡർ എച്ച്.ഇ ആന്റോണിയോ ബാർട്ടോളിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആഗോള സംഭാവനകൾ നയതന്ത്രപരമായി പ്രദർശിപ്പിക്കാനും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള ശ്രമമാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം.

ഇറ്റാലിയൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ചരിത്രപ്രാധാന്യവും വൈവിധ്യമാർന്ന ആചാരങ്ങളും കെ.വി തോമസ് വിശദീകരിച്ചു. ലോകപ്രശസ്തമായ ഉൾനാടൻ ജലാശയങ്ങൾ, ആയുർവേദ സുഖചികിത്സാ കേന്ദ്രങ്ങൾ, വ്യത്യസ്തമായ ഉത്സവങ്ങൾ എന്നിവ മികച്ച അനുഭവമാകും ഇറ്റാലിയൻ, യൂറോപ്യൻ പൗരന്മാർക്ക് നൽകുകയെന്ന് കെ.വി തോമസ് വ്യക്തമാക്കി.

ഇറ്റലിയും കേരളവും തമ്മിലുള്ള സാംസ്കാരിക ഇടപെടലുകളും സഹകരണങ്ങളും കൂടുതൽ മെച്ചപ്പെടുത്താനുള്ള സാധ്യതകളും ചർച്ചയായി. കേരളത്തിലെ വിനോദസഞ്ചാരം, തൃപ്തികരമായ വികസനം, സാംസ്കാരിക സംരക്ഷണം എന്നിവയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ പ്രൊഫ. തോമസ് വിശദീകരിച്ചു. കേരളത്തിന്റെ പ്രകൃതിദൃശ്യങ്ങളും ചരിത്രസമ്പത്തുകളും തേടാൻ ഇറ്റാലിയൻ പൗരന്മാരെ അദ്ദേഹം ക്ഷണിച്ചു.

കേരളത്തിന്റെ പ്രത്യേകതകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ആന്റോണിയോ ബാർട്ടോളി പ്രശംസിച്ചു. ഇറ്റലിയും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ഇറ്റലിയിൽ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്ക്കൊപ്പം ഇറ്റാലിയൻ ഭാഷ കൂടി നഴ്സുമാർ പഠിക്കേണ്ടത് ഉണ്ടെന്നും അംബാസഡർ വ്യക്തമാക്കി. നോർക്ക റൂട്സ് വഴി 65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യാൻ താല്പര്യപ്പെടുന്നു. ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഇറ്റാലിയൻ അംബാസഡറും ഇറ്റാലിയൻ സ്ഥാപനങ്ങളും പങ്കെടുക്കും. ടൂറിസം രംഗത്തും കേരളവുമായി ഇറ്റലി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. കേരളം സന്ദർശിക്കുമ്പോൾ കോവള ഉൾപ്പെടെയുള്ള ബീച്ചുകളും ആലപ്പുഴ ഹൗസ് ബോട്ടുകളും ഇന്ത്യയിലെ ആദ്യ മാതൃക ടൂറിസം ഗ്രാമമായ കുമ്പളങ്ങിയും സന്ദർശിക്കുമെന്നും അംബാസഡർ അറിയിച്ചു.

വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ വർദ്ധിപ്പിക്കാനും ഉഭയകക്ഷി സാംസ്കാരിക പാരമ്പര്യങ്ങൾ അംഗീകരിക്കാനുള്ള സാധ്യതകളും ചർച്ചയായി. ഇറ്റലിയുടെ ആഗോള വേദിയിൽ കേരളത്തിന്റെ തനതായ സവിശേഷതകളെ പ്രതിനിധീകരിക്കുകയും അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ സ്ഥാപിക്കുകയും ചെയ്യാനുള്ള കേരളത്തിന്റെ പ്രതിബദ്ധതയെ ഈ കൂടിക്കാഴ്ച അടിവരയിടുന്നു.

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.