22 January 2026, Thursday

കെ വി വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്തു 

Janayugom Webdesk
May 16, 2023 9:43 pm
മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയെയും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരിയും എം ആര്‍ ഷായും വിരമിച്ചതിനെ തുടര്‍ന്ന സുപ്രീം കോടതിയില്‍ രണ്ട് ജഡ്ജിമാരുടെ തസ്തിക ഒഴിവുണ്ട്. പാലക്കാട് കല്‍പ്പാത്തി സ്വദേശിയാണ് കെ വി വിശ്വനാഥ്.
കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ഒരു മലയാളികൂടി എത്തും. 2030 ഓഗസ്റ്റിലാണ് സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ജെ ബി പര്‍ഡിവാല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും വിരമിക്കുക. തുടര്‍ന്ന് ഒമ്പത് മാസത്തോളം ചീഫ് ജസ്റ്റിസ് പദവി ലഭിച്ചേക്കും.
32 വർഷമായി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ് കെ വി വിശ്വനാഥൻ. സുപ്രധാന കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ലാണ്  മുതിര്‍ന്ന അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
eng­lish summary;KV Viswanath was rec­om­mend­ed as a Supreme Court judge
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.