31 December 2025, Wednesday

Related news

December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 26, 2025
December 24, 2025
December 24, 2025
December 17, 2025
December 16, 2025
December 13, 2025

സ്ഥാനാർത്ഥിയെക്കുറിച്ച് അറിയാൻ കെവൈസി ആപ്പ്

Janayugom Webdesk
തിരുവനന്തപുരം
April 9, 2024 7:05 pm

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതൽ അറിയാൻ വോട്ടർമാർക്ക് നോ യുവർ കാൻഡിഡേറ്റ് (കെവൈസി) ആപ്പ് ഉപയോഗിക്കാം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കുക, ജനപ്രതിനിധിയാവാൻ പോകുന്ന വ്യക്തിയെക്കുറിച്ച് ശരിയായ തീരുമാനം എടുക്കാൻ വോട്ടർമാർക്ക് സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കെവൈസി ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ മണ്ഡലത്തിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളുടെയും ക്രിമിനൽ പശ്ചാത്തലം, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവയൊക്കെ ആപ്പ് വഴി വോട്ടർമാർക്ക് അറിയാനാവും. നാമനിർദേശ പത്രികക്കൊപ്പം സ്ഥാനാർത്ഥി സമർപ്പിച്ച സത്യവാങ്മൂലം ഡൗൺലോഡ് ചെയ്യാനും കഴിയും. 

ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം ലോക്‌സഭ തെരഞ്ഞെടുപ്പ് സെലക്ട് ചെയ്ത് മണ്ഡലം നൽകിയാൽ അവിടെ മത്സരിക്കുന്ന മുഴുവൻ സ്ഥാനാർത്ഥികളുടെയും വിവരങ്ങൾ ലഭ്യമാകും. സ്ഥനാർത്ഥികളുടെ പേര് ടൈപ്പ് ചെയ്ത് നൽകിയും തിരച്ചിൽ നടത്താനാവും. വോട്ടർമാർക്ക് സ്ഥാനാർത്ഥിയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിയുന്നതോടെ ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശരിയായ തീരുമാനം എടുക്കാൻ അവർക്ക് കഴിയുമെന്നും ഇത് വഴി ജനാധിപത്യത്തെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു. രാജ്യത്തെവിടെ മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ചും കെവൈസി ആപ്പ് വഴി അറിയാനാവും. 

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇതുവരെ എത്ര നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെട്ടു, എത്ര സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവർ എത്ര, തള്ളിയ നാമനിർദേശപത്രികകൾ എത്ര തുടങ്ങിയ വിവരങ്ങളും ആപ്പിൽ നിന്ന് ലഭിക്കും. 

Eng­lish Sum­ma­ry: KYC app to know about candidate

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.