5 March 2026, Thursday

Related news

March 2, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026
February 23, 2026
February 22, 2026
February 20, 2026
February 18, 2026

“ലാ ടൊമാറ്റിന” (ചുവപ്പുനിലം) സെപ്തംബർ 22 ന്

Janayugom Webdesk
കൊച്ചി
September 1, 2023 4:18 pm

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന’ലാ ടൊമാറ്റിനാ‘സെപ്തംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.
” ഒരു യൂടൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം !
പല പ്രമുഖ പത്രങ്ങളിലും ജോലി ചെയ്ത് മടുത്ത് ധീരമായി മാധ്യമപ്രവർത്തനം നടത്താനായി അയാൾ യൂടൂബ് ചാനൽ തുടങ്ങുന്നു. 

ഇത്തരം മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കാൻ സ്ഥാപിത താൽപ്പര്യക്കാരും കളങ്കിത രാഷ്ട്രീയക്കാരും ശ്രമിക്കില്ലേ? മാധ്യമ പ്രവർത്തകൻ വരുതിക്ക് നിൽക്കുന്നില്ല എന്ന് കണ്ടാൽ സർക്കാർ അയാളെ കള്ളക്കേസിൽ പെടുത്തി ചാനൽ പൂട്ടിക്കില്ലേ? ഈ ഒരു ചിന്തയിൽ നിന്നാണ് ലാ ടൊമാറ്റിന (ചുവപ്പുനിലം) എന്ന സിനിമയുണ്ടായത്.

സിനിമയുടെ ഷൂട്ടിങ്ങ് കഴിയുന്ന സമയത്ത് മറുനാടൻ മലയാളിയും സർക്കാരും തമ്മിലോ മറുനാടനും എംഎൽഎയും തമ്മിലോ ഒരു വിഷയങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് ഉണ്ടായി വന്നതാണ്. അതോടെ “ലാ ടൊമാറ്റിന” ഒരു പ്രവചന സ്വഭാവമുള്ള സിനിമയായി മാറുകയായിരുന്നു.” സംവിധായകൻ സജീവൻ അന്തിക്കാട് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി അരുണ്‍കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു. പുതിയ കാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ വര്‍ത്തമാന കാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ,മരിയ തോപ്സൺ(ലണ്ടൻ)എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാൽ നിർവ്വഹിക്കുന്നു.
ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം പകരുന്നു.എഡിറ്റർ- വേണുഗോപാൽ,കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ,സ്റ്റില്‍സ്-നരേന്ദ്രൻ കൂടാല്‍,ഡിസൈന്‍സ്- ദിലീപ് ദാസ്,
സൗണ്ട്-കൃഷ്ണനുണ്ണി, ഗ്രാഫിക്സ്-മജു അൻവർ,കളറിസ്റ്റ്- യുഗേന്ദ്രൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ‑കൃഷ്ണ, പി ആർ ഒ‑എ എസ് ദിനേശ്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.