ജല ഗുണനിലവാരം പരിശോധിക്കാൻ സ്കൂളുകളിലെ ലാബുകളിൽ സൗകര്യം ഒരുക്കുമെന്ന് കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര ജലശക്തി മന്ത്രാലയവും നീതി ആയോഗും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ലോക ജല ഉച്ചക്കോടിയിലെ കേരള പവലിയൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ എയ്ഡഡ് സ്കൂൾ ലാബുകൾക്ക് കുറഞ്ഞ നിരക്കിൽ കിറ്റ് നൽകി വെള്ളത്തിൻ്റെ നിലവാരം പരിശോധിക്കുന്നതാണ് പദ്ധതി.ജല ഉച്ചകോടിയിൽ കെ. എം മാണി സാമൂഹ്യസൂഷ്മ ജലസേചന പദ്ധതി മാതൃകയുടെ അവതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.പെരിയാർ നദീതടത്തിലെ വെള്ളപ്പൊക്ക പ്രവചന മുന്നറിയിപ്പ് സംവിധാനവും പെരിയാർ നദീതടത്തിൻ്റെ ഫിസിക്കൽ മോഡലുമാണ് കേരള പവലിയനിലെ ഒരു മാതൃക. ജലസംരക്ഷണം — തീരദേശ സംരക്ഷണ പദ്ധതികൾ, കെ.എം മാണി സാമൂഹ്യ സൂഷ്മ ജലസേചന പദ്ധതികൾ എന്നിവയും ഭൂജല സ്രോതസ്സുകളുടെ വിവരശേഖരണം, സ്കൂൾ തലത്തിലുള്ള കെമിക്കൽ ലാബുകളുടെ നവീകരണം എന്നിവയുടെ വിശദാംശങ്ങളും ജലജീവൻ മിഷൻ്റെ നേട്ടങ്ങൾ, പമ്പ് ഹൗസുകളുടെ ആധുനികവത്കരണം, ജലഗുണനിലവാര പരിശോധന രീതി എന്നിവയും കേരള പവലിയനിൽ ഒരുക്കിയിട്ടുണ്ട്. ജലസേചന വകുപ്പ്, ഭൂജല വകുപ്പ്, കേരള വാട്ടർ അതോറിറ്റി, കെ.ഐ.ഐ.ഡി. സി.എന്നിവ സംയുക്തമായിട്ടാണ് കേരള പവലിയൻ തയ്യാറാക്കിയത്. ലോക ജല ഉച്ചക്കോടിയിലെ മറ്റ് സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു.
English Summary: Lab facilities will be provided in schools to check water quality: Minister Roshi Augustine
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.