വീട്ടുജോലിക്കാരി ആത്മഹത്യ ചെയ്തതിനുപിന്നാലെ സമാജ്‌വാദി സാഹിദ് ബേഗ് എംഎല്‍എയുടെ വീട്ടില്‍ ലേബര്‍ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ ബാലവേലയും കണ്ടെത്തി. ഭദോഹി പോലീസും ലേബർ എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. എട്ട് വര്‍ഷമായി ബേഗിന്റെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്ന നാസിയ എന്ന സ്ത്രീ മരിച്ചതിനുപിന്നാലെയാണ് റെയ്ഡ് നടത്തിയത്. നാസിയയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവിടെ ബാലവേലയ്ക്കായി നിര്‍ത്തിയിരുന്ന പെണ്‍കുട്ടിയെയും രക്ഷപ്പെടുത്തി.
നാസിയയുടെ മരണവുമായി ബന്ധപ്പെട്ടും ബാലവേലയ്ക്കും എംഎൽഎയ്‌ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് തൊഴിൽ വകുപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.