21 January 2026, Wednesday

Related news

January 21, 2026
January 14, 2026
January 10, 2026
January 10, 2026
November 26, 2025
November 7, 2025
October 30, 2025
October 30, 2025
October 29, 2025
October 27, 2025

ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനു കാരണമല്ല; തൃശൂര്‍ സ്വദേശിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
October 18, 2023 3:26 pm

ഭാര്യക്ക് പാചകം ചെയ്യാനറിയില്ലന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലന്ന് ഹൈക്കോടതി. തൃശൂര്‍ സ്വദേശി നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സോഫി തോമസിന്റെയും ഉത്തരവ്.

തനിക്ക് പാചകം അറിയില്ലെന്നും ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും തന്നെ ബഹുമാനിക്കുന്നില്ലന്നും ആരോപിച്ചാണ് യുവാവ് കോടതിയെ സമീപിച്ചത്. ബദ്ധുക്കൾക്ക് മുന്നിൽ വെച്ച് ഭാര്യ തന്നെ അപമാനിച്ചതായും ബഹുമാനിച്ചിരുന്നില്ലെന്നും തന്നില്‍ നിന്ന് അകലം പാലിച്ചിരുന്നതുമായി യുവാവ് ആരോപിക്കുന്നു. 2012ലാണ് ദമ്പതികള്‍ വിവാഹിതരയായത്. 2013ല്‍ വിടുവിട്ടിറങ്ങിയ യുവതി പൊലീസിനും മജിസ്ട്രേറ്റിനും പരാതി നല്‍കിയതായും യുവാവ് കോടതിയെ അറിയിച്ചു.

ജോലി ചെയ്ത കമ്പനി ഉടമയുമായി സംസാരിച്ച് ജോലി നഷ്ടപെടുത്താൻ യുവതി ശ്രമിച്ചതായും യുവാവ് ആരോപിച്ചു. എന്നാൽ യുവാവുമെൊത്ത് തുടര്‍ന്ന് ജീവിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും അതിന് വേണ്ടിയാണ് കമ്പനി ഉടമയുടെ ഇടപെടല്‍ തേടിയാണ് സമീപിച്ചതെന്നും യുവതി കോടതിയില്‍ മറുപടി നല്‍കി.

Eng­lish Sum­ma­ry: Lack of wife’s cook­ing skills, no ground to dis­solve a mar­riage ker­ala highcourt
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.