
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ആക്രമാസക്തരായ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ പ്രതിഷേധക്കാർ പൊലീസ് വാഹനം കത്തിക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്തു. സംസ്ഥാന പദവിയും ഭരണഘടനാ സംരക്ഷണവും ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഇന്ന് ലേയിലെ തെരുവിലിറങ്ങിയത്.
സംസ്ഥാന പദവി ആവശ്യപ്പെട്ട് അവർ നിരാഹാര സമരം നടത്തുകയും ഇന്ന് സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ ബിജെപി ഓഫീസ് കത്തിച്ചു. പിന്നാലെ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിചാർജും നടത്തി. സമീപകാലത്ത് ലഡാക്കിൽ ഇത്തരമൊരു പ്രതിഷേധം ഉണ്ടാകുന്നത് ഇതാദ്യമാണ്. ലഡാക്കിലെ ജനങ്ങളുടെ ആവശ്യങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഒക്ടോബർ ആറിന് ലഡാക്ക് പ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സർക്കാരുമായി നടക്കാനിരിക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.