21 February 2026, Saturday

Related news

February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026

കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

Janayugom Webdesk
കണ്ണൂര്‍
September 3, 2023 11:45 am

കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ആണ്‍സുഹൃത്ത് ഫൈറൂസ് ആണ് സാബിറയെ ആക്രമിച്ചത്. ഞായറാഴ്ചരാവിലെ 6.30-ഓടെയാണ് സംഭവം.

സാരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. കൂത്തുപറമ്പ് സ്വദേശിയാണ് ഫൈറൂസ്. ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

സാബിറയും ഫൈറൂസും തമ്മില്‍ മുന്‍പരിചയമുണ്ട്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതിയെ പിടികൂടി ചോദ്യംചെയ്ത ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: kan­nur lady attacked by friend
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.