23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങൾ തട്ടിയെടുത്തു; നിർമാതാവ് അറസ്റ്റില്‍

Janayugom Webdesk
മലപ്പുറം
July 5, 2023 4:12 pm

സിനിമയിൽ നായികയാക്കാമെന്ന് വാ​ഗ്ദാനം നൽകി യുവനടിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത നിർമാതാവ് അറസ്റ്റിൽ. മലപ്പുറം കീഴുപറമ്പ് സ്വദേശി എം കെ ഷക്കീറാണ്(46) അറസ്റ്റിലായത്. പലാരിവട്ടം പൊലീസ് ഇയാളെ പിടികൂടുന്നത്.

താൻ നിർമിക്കാൻ പോകുന്ന പുതിയ തമിഴ് ചിത്രത്തിൽ നായികയാക്കാമെന്നാണ് ഷക്കീർ നടിയോട് പറഞ്ഞത്. ഇരുത്തിയേഴ് ലക്ഷം രൂപയാണ് തൃക്കാക്കര സ്വദേശിയായ യുവനടിയിൽ നിന്നും ഇയാൾ തട്ടിയെടുത്തത്. പലപ്പോഴായി നടിയിൽ നിന്നും ഇയാൾ പണം കൈപ്പറ്റിയിരുന്നു. നടിയെ നായികയാക്കി ‘രാവണാസുരന്‍’ എന്ന തമിഴ് ചിത്രം നിര്‍മിക്കാന്‍ ഷക്കീർ തീരുമാനിച്ചിരുന്നു. എന്നാൽ ഷൂട്ടിം​ങ് തുടങ്ങി ​കുറച്ച് ദിവസങ്ങൾക്കുശേഷം സാമ്പത്തിക പ്രതിസന്ധിയാണെന്നും അതിനാൽ ഷൂട്ടിം​ങ് മുടങ്ങാൻ സാധ്യതയുണ്ടെന്നും ഇയാൾ പറഞ്ഞു .

നാല് മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന കരാറിൽ ഷക്കീർ നടിയിൽ നിന്ന് പണം വാങ്ങിയത്. പിന്നീട് ഇയാൾ നടിയെ സിനിമയിൽ നിന്ന് ഒഴിവാക്കി. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും ഇയാൾ യുവതിക്ക് പണം തിരികെ നൽകിയില്ല . കൂടാതെ പണം ആവശ്യപ്പെട്ട യുവതിയോട് ഇയാൾ ലൈം​ഗിക ചുവയോടെയും ഭീഷണിപ്പെടുത്തിയുള്ള മെസേജുകള്‍ അയക്കുകയും ചെയ്തു . ഇതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Eng­lish Summary:Lakhs were extort­ed by promis­ing to be the hero­ine in the film; Pro­duc­er arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.