
ലക്ഷങ്ങളുടെ നോട്ട് ആകശത്തേക്ക് പറത്തി വധുവിന്റെ ബന്ധുക്കള്‍. ഇന്ത്യൻ രൂപയും ഡോളറുമെല്ലാമായി ലക്ഷങ്ങള്‍ ആകാശത്തിൽ നിന്നും മഴയായി പെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പഞ്ചാബിലാണ് ഈ ആഢംബര കല്യാണം നടന്നത്. ഫെബ്രുവരി പതിനാലിന് തരൺ ജില്ലയിൽ നടന്ന ഒരു കല്യാണത്തിനിടെയാണ് വരന്റേയും വധുവിൻ്റേയും മേൽ ബന്ധുക്കള്‍ പണം കൊണ്ട് അഭിഷേകം നടത്തിയത്.
ചുറ്റുമുള്ളവര്‍ നോട്ടുകള്‍ വാരിക്കൂട്ടാൻ ശ്രമിക്കുന്നവരും അതിൻ്റെ മുകളിലൂടെ നടക്കുന്നവരേയുമെല്ലാം വീഡിയോയിൽ കാണാം. ഓസ്‌ട്രേലിയയും കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിയ എൻആർഐ അതിഥികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
നോട്ടുകൾ നിറച്ച ബാഗുകൾ തലയിലൂടെ ചൊരിയുന്നതുമമെല്ലാം കല്യാണ ആഘോഷത്തിൻ്റെ ഭാഗമായിരുന്നു. വിമര്‍ശനം ഉയരുമ്പോള്‍ ചിലർ പഞ്ചാബി വിവാഹത്തിണൻ്റെ ആഡംബരത്തെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ആഢംബര വിവാഹത്തെ ശക്തമായി എതിർത്തും ആൾക്കാർ രംഗത്തെത്തിയിട്ടുണ്ട്. കുറഞ്ഞത് നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ എറിഞ്ഞിട്ടുണ്ടാകാമെന്നാണ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.