17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 23, 2024
January 30, 2024
February 21, 2023
February 17, 2023
February 15, 2023
February 7, 2023
February 5, 2023
January 31, 2023
January 25, 2023
January 21, 2023

അഭിനയം കൊണ്ടും ആകാരം കൊണ്ടും കൂടുവിട്ടു കൂടുമാറിയ ലാലേട്ടന്‍; വാലിബനേയും ലിജോയേയും പ്രശംസിച്ച് മഞ്ജു വാര്യർ

Janayugom Webdesk
January 30, 2024 7:01 pm

മലൈക്കോട്ടൈ വാലിബനെ പ്രശംസിച്ച് നടി മഞ്ജു വാര്യർ. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെയും മോഹൻലാലിനെയും അഭിനന്ദിച്ച നടി, ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ഒന്ന് എന്നാണ് ചിത്രത്തേക്കുറിച്ച് വിശേഷിപ്പിച്ചത്. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്താണ് കൂടുതൽ പറയേണ്ടതെന്നും മഞ്ജു ചോദിക്കുന്നു. സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യമെന്നും ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. 

ട്രെയിലർ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടതെന്നും. കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകളും, തിയറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറകൊട്ടുന്ന പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതമെന്ന് നടി പറയുന്നു. വാലിബൻ ഒരു കംപ്ലീറ്റ് എൽജെപി സിനിമയാണ്. ഇതിനു മുൻപ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നുവെന്ന് മഞ്ജു കുറിച്ചു. 

Eng­lish Summary:Laletan, who has changed from nest to nest with act­ing and appear­ance; Man­ju War­ri­er prais­es Val­iban and Lijoy
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.