27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 20, 2025
April 18, 2025
April 18, 2025
April 12, 2025
April 10, 2025
April 8, 2025
March 25, 2025
March 10, 2025
February 28, 2025

ഭൂനിയമഭേദഗതി: ഗവര്‍ണര്‍ ജനങ്ങളുടെ വികാരത്തെ മാനിക്കണം: കിസാന്‍സഭ

Janayugom Webdesk
ഇടുക്കി
January 8, 2024 5:46 pm

ഭൂനിയമ ഭേദഗതിയിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് നാളെ മലയോര ജനത നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിനിടെ ഗവര്‍ണര്‍ ഇടുക്കി ജില്ലയിലെ പരിപാടിയില്‍ സംബന്ധിക്കുന്നത് വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടെയാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ പ്രസിഡന്റ് പി കെ സദാശിവന്‍,സെക്രട്ടറി ടി സി കുര്യന്‍ എന്നിവര്‍ ആരോപിച്ചു. ഇടുക്കിയിലെ ജനങ്ങളുടെ വികാരം മാനിക്കാതെയാണ് ജില്ലയിലേക്ക് വരാന്‍ ഗവര്‍ണര്‍ ഒരുമ്പിട്ടിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു. 

മലയോര ജനതയുടെ വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് ഭൂനിയമഭേദഗതി. കുടിയേറ്റ കര്‍ഷകര്‍ അന്തിയുറങ്ങുന്ന മണ്ണില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കുള്‍പ്പെടെ നിലനില്‍ക്കുന്ന തടസങ്ങള്‍ക്കെല്ലാം പരിഹാരമാകുന്ന ബില്ലാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. നിയമസഭ ഏകകണ്ഠേന പാസാക്കിയ ബില്ലിനെതിരെ ഇപ്പോള്‍ യുഡിഎഫും കര്‍ഷകരുടേതെന്ന പേരില്‍ രംഗത്ത് വന്നിരിക്കുന്ന ചില സംഘടനകളും നടത്തുന്ന കുപ്രചരണങ്ങളെ ജനങ്ങള്‍ തള്ളികളയണം. എൽഡിഎഫ് ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. 9ന് തൊടുപുഴയിൽ വ്യാപാരികളുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് തീയതി നൽകിയ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താല്‍ വിജയിപ്പിക്കണെമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: Land Amend­ment: Gov­er­nor must respect peo­ple’s sen­ti­ments: Kisansabha

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.