ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫ് ജനവഞ്ചനക്കുമെതിരെ ഏപ്രിൽ മൂന്നിന് ഇടുക്കി ജില്ലയിൽ 12 മണിക്കൂർ ഹർത്താൽ നടത്തുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. നിയമസഭക്കകത്ത് പരിസ്ഥിതിവാദിയായ വി ഡി സതീശന്റെ നേതൃത്വത്തിൽ ഭൂനിയമഭേദഗതി ബില്ല് അട്ടിമറിക്കുയാണ് കോൺഗ്രസ് ചെയ്തത്.
സിഎച്ച്ആർ പൂർണ്ണമായും റവന്യൂ ഭൂമിയാണെന്ന നിലപാടാണ് എൽഡിഎഫ് എക്കാലവും സ്വീകരിച്ചിട്ടുളളത്. പട്ടയം ലഭിച്ച ഭൂമിയിൽ കൃഷിയും വീടുവച്ച് താമസവും മാത്രമാണ് അനുവദിക്കാവു എന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പലഘട്ടത്തിലും പറഞ്ഞിട്ടുളളത്.
നിയമസഭയെ ബന്ദിയാക്കി ദിവസങ്ങളോളം സഭയെ സ്തംഭിപ്പിച്ച് ഭൂനിയമഭേദഗതി ബില്ല് അവതരിപ്പിക്കാൻ സ്പീക്കറുടെ ഓഫീസിനെപോലും ആക്രമിച്ച യുഡിഎഫിന്റെ ജനവഞ്ചന ഹർത്താലിലൂടെ തുറന്നുകാട്ടുമെന്ന് എൽഡിഎഫ് നേതാക്കളായ കെ കെ ശിവരാമൻ, സി വി വർഗീസ്, കെ സലിംകുമാർ, ജോസ് പാലത്തിനാൽ, അഡ്വ. കെ ടി മൈക്കിൾ, സി എം അസീസ്, കെ എൻ റോയി, സിബി മൂലേപറമ്പിൽ, പോൾസൺ മാത്യു, ജോണി ചെരുവുപറമ്പിൽ, എം എ ജോസഫ് എന്നിവർ അറിയിച്ചു.
English Summary;Land Amendment Ordinance: Hartal on April 3 in Idukki
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.