22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 18, 2026
January 16, 2026
January 16, 2026
January 14, 2026

ഭൂമി തർക്കം; ഡോക്ടറിനെ തല്ലിക്കൊന്ന കേസില്‍ ബിജെപി നേതാവിന്റെ ബന്ധുവിനും പങ്ക്

Janayugom Webdesk
ലഖ്നൗ
September 24, 2023 5:20 pm

ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി നേതാവിന്‍റെ അനന്തരവനും. മുൻ ബിജെപി ജില്ലാ പ്രസിഡന്റ് ബബ്ബൻ സിങിന്‍റെ (ഗിരീഷ് നാരായൺ സിങ്) അനന്തരവനായ അജയ് നാരായൺ സിങ്ങ് ഉള്‍പ്പടെയാണ് സംഘം ചേർന്ന് കൊലപ്പെടുത്തിയതെന്ന് ആരോപണം. 

ശാസ്ത്രി നഗർ സ്വദേശിയായ ഘനശ്യാം തിവാരി എന്ന ഡോക്ടറെ കഴിഞ്ഞ ദിവസമായിരുന്നു ഭൂമിയുമായ ബന്ധപ്പെട്ട തർക്കത്തിന്റെ പേരില്‍ പ്രതികൾ മർദിച്ചത്.
ഇതാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. ഘനശ്യാമിന്‍റെ ഭാര്യയാണ് അജയ്ക്കെതിരെ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. വൈകുന്നേരം വീട്ടിലെത്തിയ ഘനശ്യാം അലമാരയിൽ നിന്നും 3000 രൂപയെടുത്ത് പുറത്തുപോയിരുന്നു. മാപ്പ് തയ്യാറാക്കുന്നയാൾക്ക് നൽകാനാണെന്നായിരുന്നു പറഞ്ഞതെന്നും പിന്നീട് രാത്രിയോടെ പരിക്കേറ്റ നിലയിൽ ഓട്ടോയിൽ വീട്ടിലെത്തിക്കുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Eng­lish Summary:land dis­pute; BJP lead­er’s rel­a­tive is also involved in the doc­tor’s beat­ing case
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.