16 February 2026, Monday

Related news

February 16, 2026
February 15, 2026
February 15, 2026
February 15, 2026
February 14, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026

മണിപ്പൂരിലെ ഉക്രുളില്‍ ഭൂമി തര്‍ക്കം;3 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ഗുവാഹത്തി
October 2, 2024 8:45 pm

മണിപ്പൂരിലെ ഉക്രുള്‍ ജില്ലയില്‍ രണ്ട് ഗ്രാമങ്ങളിലെ ആളുകള്‍ തമ്മില്‍ ഭൂമി തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു.ഈ പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും വലിയ ഒത്തുചേരലുകള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.പല ആളുകള്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സ്ഥലം വൃത്തിയാക്കുന്നതിനിടെ രണ്ട് ഗ്രാമങ്ങളിലുള്ളവര്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും വെടിവയ്പ്പ് നടക്കുകയുമായിരുന്നു.

നാഗ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ട് ഗ്രാമക്കാരും തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിക്കുന്നവരാണ്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേമാക്കാന്‍ ആസ്സാം റൈഫിള്‍സിനൊപ്പം സംസ്ഥാന പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ടെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

നിലവിലെ സ്ഥിതിഗതികള്‍ മൂലം എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് മണിപ്പൂര്‍ പൊലീസ്, എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.