23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
May 9, 2024
January 20, 2024
December 6, 2023
June 11, 2023
June 2, 2023
March 15, 2023
March 2, 2023
February 10, 2023
December 2, 2022

ഭൂമി തരംമാറ്റം: സ്വകാര്യ ഏജൻസികളുടെ കടന്നുകയറ്റമെന്ന് വിജിലന്‍സ്

Janayugom Webdesk
തിരുവനന്തപുരം
May 9, 2024 9:47 pm

ഭൂമി തരംമാറ്റത്തിൽ സ്വകാര്യ ഏജൻസികളുടെ ഇടപെടലുകളും ക്രമക്കേടുമെന്ന് വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തി. 2008ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി നൽകുന്നതിന് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പരസ്യം ചെയ്ത്, ചില റവന്യു — കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേട് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ കണ്‍വേര്‍ഷന്‍ എന്ന പേരില്‍ എല്ലാ ആര്‍ഡി ഓഫിസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തുടർ ദിവസങ്ങളിൽ സ്ഥല പരിശോധനയും വിജിലൻസ് നടത്തും.

സ്വകാര്യ ഏജൻസികളും വിരമിച്ച ഉദ്യോഗസ്ഥരും ഭൂമി തരം മാറ്റത്തിന് ഏജന്റുമാരായി പ്രവർത്തിക്കുന്നതായും ഒരു ഏജൻസിയുടെ ഒരു മൊബൈൽ നമ്പറിൽ നിന്നു മാത്രം വിവിധ ആര്‍ഡിഒ ഓഫിസുകളിൽ ഭൂമി തരം മാറ്റത്തിന് 700 അപേക്ഷകൾ സമർപ്പിച്ചതായും വിജിലൻസ് കണ്ടെത്തി. 2017ന് ശേഷം ആധാരം ചെയ്ത വസ്തുക്കളും ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെ ശുപാർശ മറികടന്നും തരംമാറ്റല്‍ നടത്തിയതായും, യഥാർത്ഥ വസ്തു ഉടമ അറിയാതെ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളതായും സ്ഥല പരിശോധന ആവശ്യമാണെന്ന് കാണിച്ച് മാസങ്ങളായി അപേക്ഷകൾ മാറ്റി വച്ചിട്ടുള്ളതായും കണ്ടെത്തിയതായും വിജിലന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നടപടിക്രമം പൂർത്തിയാക്കിയ അപേക്ഷകളിന്മേൽ നിയമപ്രകാരമാണോ തരം മാറ്റം നൽകിയതെന്ന് കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ അറിയിച്ചു. 

Eng­lish Summary:Land reclas­si­fi­ca­tion: Vig­i­lance over encroach­ment of pri­vate agencies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.