5 December 2025, Friday

Related news

December 1, 2025
November 27, 2025
November 24, 2025
November 17, 2025
November 17, 2025
November 17, 2025
November 17, 2025
November 11, 2025
April 10, 2025
September 6, 2024

ഭൂമി കുംഭകോണ കേസ്; ഷെയ്ഖ് ഹസീനയ്ക്കും അനന്തിരവള്‍ക്കും തടവ് ശിക്ഷ

Janayugom Webdesk
ധാക്ക
December 1, 2025 9:09 pm

ഭൂമി കുംഭകോണ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഞ്ച് വർഷം തടവ് ശിക്ഷ. ബംഗ്ലാദേശിലെ സ്‌പെഷ്യൽ ജഡ്ജിസ് കോടതി 4 ലെ ജഡ്ജി എംഡി റബിയുൾ ആലമാണ് വിധി പ്രസ്താവിച്ചത്. ഹസീനയുടെ സഹോദരി ഷെയ്ഖ് റെഹാനയ്ക്ക് ഏഴ് വർഷത്തെ തടവും അനന്തരവൾ ബ്രിട്ടീഷ് പാർലമെന്റേറിയൻ തുലിപ് സിദ്ദിഖിന് രണ്ട് വർഷത്തെ തടവും വിധിച്ചു. അഴിമതി വിരുദ്ധ കമീഷൻ (എസിസി) ഫയൽ ചെയ്ത അഴിമതി കേസുകളിൽ ഹസീന ഉൾപ്പെട്ട നാലാമത്തെ വിധിയാണിത്. പർബച്ചൽ ന്യൂ ടൗൺ പദ്ധതി പ്രകാരം പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേടുകൾ ആരോപിച്ച് ജനുവരി 12, 14 തീയതികള്‍ക്കിടയിൽ ധാക്ക ഇന്റഗ്രേറ്റഡ് ഡിസ്ട്രിക്റ്റ് ഓഫീസ് ‑1 ൽ ആറ് വ്യത്യസ്ത കേസുകളാണ് എസിസി ഫയൽ ചെയ്തത്.

മുതിർന്ന ഉദ്യോഗസ്ഥരുമായി ചേർന്ന്, ഹസീനയും മകൻ സജീബ് വാസദ് ജോയ്, മകൾ സൈമ വാസദ് പുട്ടുൾ എന്നിവരുൾപ്പെടെയുള്ള ബന്ധുക്കളും പുർബച്ചൽ ന്യൂ ടൗൺ പ്രോജക്റ്റിന്റെ സെക്ടർ 27 ലെ നയതന്ത്ര മേഖലയിൽ 7,200 ചതുരശ്ര അടി വീതമുള്ള ആറ് പ്ലോട്ടുകൾ നിയമവിരുദ്ധമായി സ്വന്തമാക്കിയെന്നാണ് കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്ന് തുലിപ് സിദ്ദിഖ് പറഞ്ഞു. ഇതേ കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷത്തെ തടവ് ശിക്ഷ നേരത്തെ നല്‍കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.