ഇടുക്കി ശാന്തന്‍പാറയില്‍ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. റോയി (57) ശ്യാവുപ്ലാക്കൽ എന്നയാളാണ് മരിച്ചത്. ശാന്തൻപാറ ചേരിയാറിലാണ് വീടിനു മുകളിലേയ്ക് മണ്ണിടിഞ്ഞ് വീണത്. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്നു റോയി.
അതിനിടെ ഇടുക്കി ചതുരംഗപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണും മരവും പതിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവരെ ഉടുമ്പൻചോല പൊലിസ് രക്ഷപ്പെടുത്തി.
രാജാക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. മേഖലയിൽ വൈകിട്ട് മുതൽ കനത്ത മഴയാണ് പെയ്തത്.
രാത്രിയിൽ ശാന്തൻപാറ പേത്തൊട്ടിയിലുണ്ടായ ഉരുൾപൊട്ടലില്‍ രണ്ടു വീടുകൾ തകർന്നു. രാത്രി ഒൻപതോടെയാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. മണ്ണിടിഞ്ഞ് വീണ് പെത്തൊട്ടി ദളം സ്വദേശി കച്ചറയിൽ മിനിയുടെ വീട് ഭാഗികമായി തകർന്നു. മറ്റൊരു വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന് സമിപം നിർത്തിയിട്ടിരുന്ന സ്‌കൂട്ടറും മലവെള്ള പാച്ചിലിൽ ഒഴുകി പോയി. വീട്ടുകാരെ ഉടൻ തന്നെ സുരക്ഷിത സ്ഥലത്തേയ്ക് മാറ്റി. വ്യാപക കൃഷി നാശവും സംഭവിച്ചു. ഹൈറേഞ്ചിൽ അതിശക്തമായ മഴ തുടരുകയാണ്.
English Summary: Landslide accident in Shantanpara; The sleeping man was trapped underground
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.