18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 3, 2024
December 2, 2024
November 30, 2024
November 28, 2024
November 26, 2024
November 3, 2024
November 1, 2024
October 27, 2024
October 25, 2024

മുണ്ടക്കയത്ത് വീണ്ടും ഉരുള്‍പൊട്ടല്‍

Janayugom Webdesk
കോട്ടയം
August 4, 2022 7:09 pm

കോട്ടയം മുണ്ടക്കയത്ത് വെട്ടുകല്ലാംകുഴിയില്‍ ഉരുള്‍ പൊട്ടി. ആളപായം ഒഴിവായി. പ്രദേശം ജനവാസ മേഖലയല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായത്. രാവിലെ കുട്ടിക്കല്‍ കുടുങ്ങയിലും ഉരുള്‍ പൊട്ടിയിരുന്നു. സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എട്ട് ജില്ലകള്‍ക്കാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.

മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി. ഇത് ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായം ഒഴിവായി. രാവിലെ കൂട്ടിക്കൽ കടുങ്ങയിലും ഉരുൾ പൊട്ടിയിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് നാല് ജില്ലകളില്‍ നാളെ അവധി.

Eng­lish Summary:Landslide again in Mundakkayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.