4 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 2, 2025
March 23, 2025
March 21, 2025
March 18, 2025
March 17, 2025
March 12, 2025
February 17, 2025
January 13, 2025
November 30, 2024
November 27, 2024

കനത്തമഴയെത്തുടര്‍ന്ന് ഉത്തരാണ്ഡിലെ ചാമോലി-ബദരിനാഥ് ദേശീയ പാതയില്‍ വീണ്ടും മണ്ണിടിച്ചല്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 11, 2024 3:58 pm

കനത്തമഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ചാമോലി-ബദരിനാഥ് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. റോഡ് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ ചംബയിലും മണ്ണിടിച്ചിലുണ്ടായി. അതേ സമയം ഉത്തരേന്ത്യയിലും , വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമായിരിക്കുകയാണ് പ്രളയത്തിൽ മുങ്ങിയ അസമിൽ വ്യോമസേന രക്ഷാപ്രവർത്തനം ശക്തമാക്കി. മഴക്കെടുതിയിൽ നിരവധിപേര്‍ മരിച്ചിട്ടുണ്ട്.

23 ജില്ലകളിലായി 11 ലക്ഷം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ തന്നെ തുടരുക്കയാണ്. 2208 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 4200 ഹെക്ടർ കൃഷി ഭൂമി നശിച്ചു.അരുണാചൽ പ്രദേശിലും മിസോറാമിലും കനത്ത നാശ നഷ്ടം. രാജസ്ഥാൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് 

Eng­lish Summary:
Land­slide again on Chamoli-Badri­nath Nation­al High­way in Uttarand due to heavy rain

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.