30 December 2025, Tuesday

Related news

December 7, 2025
December 7, 2025
November 21, 2025
November 21, 2025
November 19, 2025
November 15, 2025
November 14, 2025
November 5, 2025
November 5, 2025
November 4, 2025

കെനിയയിൽ മണ്ണിടിച്ചിൽ ദുരന്തം; മരണം 26 ആയി, കാണാതായത് 25 പേരെ

Janayugom Webdesk
നൈറോബി
November 4, 2025 12:23 pm

കെനിയയുടെ പടിഞ്ഞാറൻ താഴ്‍വരയിലുണ്ടായ മണ്ണിടിച്ചിലിൽ 26 പേർ മരിച്ചതായി സ്ഥിരീകരണം. 25 പേരെ കാണാതായി. കഴിഞ്ഞ ദിവസങ്ങളായി കെനിയയിൽ പെയ്ത കനത്ത മഴയിലാണ് ദുരന്തമുണ്ടായത്. പടിഞ്ഞാറൻ കെനിയയിലെ എൽഗെയോ മറാക്വെറ്റ് കൗണ്ടിയിലെ ചെസോങ്കോച്ചിലെ കുന്നിൻ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ 1,000ത്തിലധികം വീടുകൾ തകർന്നു.

നിരവധി റോഡുകളും തകർന്നു. ഇതോടെ രക്ഷാദൗത്യം ദുഷ്കരമായി. മണ്ണിടിച്ചിലിൽ ​ഗുരുതരമായി പരിക്കേറ്റ 20 പേരെ എയർലിഫ്റ്റ് ചെയ്ത് എൽഡോറെറ്റ് സിറ്റിയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കനത്ത മഴയ്ക്കിടയിലും അവശിഷ്ടങ്ങൾക്കിടയിൽ ദുരന്ത നിവാരണ സേന തിരച്ചിൽ തുടരുകയാണ്.

ചെസോങ്കോച്ചിലെ കുന്നിൻ പ്രദേശം മണ്ണിടിച്ചിലിന് ഏറെ സാധ്യതയുള്ള പ്രദേശമാണ്. 2010ലും 2012ലും ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി ആളുകൾ മരിച്ചു. 2020ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു ഷോപ്പിങ് സെന്റർ പൂർണമായി ഒലിച്ചുപോയി. ദുരിതബാധിതർക്ക് ബദൽ വാസസ്ഥലം കണ്ടെത്തുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി കിപ്ചുംബ മുർകോമെൻ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.