21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

റംബാനിൽ മണ്ണിടിച്ചിൽ; ജമ്മു ശ്രീനഗർ ദേശീയപാത അടച്ചു

Janayugom Webdesk
ജമ്മു
August 18, 2025 12:33 pm

ശക്തമായ മഴയെത്തുടർന്ന് റംബാൻ ജില്ലയിലെ കുന്നുകളിൽ മണ്ണിടിച്ചിലുണ്ടാകുകയും കല്ലുകൾ ഇടിഞ്ഞ് വീഴുകയും ചെയ്തതിനാൽ ഗതാഗതത്തിനായി ജമ്മു ശ്രീ നഗർ ദേശീയ പാത അടച്ചിട്ടതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ദേശീയ പാത അടച്ചത്. ഇൻറർ റീജീയണൽ റോഡുകളായ മുഗൾ സിന്താൻ റോഡുകളിൽ ഗതാഗതം സാധാരണഗതിയിൽ നടക്കുന്നുണ്ട്. വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതിനാൽ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത് വരെയും റോഡുകൾ പഴയപടി ആകുന്നത് വരെയും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 

കനത്ത മഴയെ തുടർന്ന് ഉധംപൂർ ജില്ലയിലെ ശാരദ മാതാ ക്ഷേത്രത്തിന് സമീപമുള്ള ദേശീയ പാതയിൽ മങ്കി മോർ, റംബാൻ ജില്ലയിലെ മറൂഗ് പ്രദേശം എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.

ദേശീയപാതയിലെ തടസ്സങ്ങൾ നീക്കി ഗതാഗതയോഗ്യമാക്കാൻ മനുഷ്യരും യന്ത്രങ്ങളും ഒരുപോലെ പ്രവർത്തിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.