8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 6, 2025
April 6, 2025
April 6, 2025
April 6, 2025
April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 5, 2025

ഷിരൂരിലെ മണ്ണിടിച്ചില്‍;ഗംഗാവലി പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

Janayugom Webdesk
കര്‍ണാടക
July 23, 2024 8:37 am

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേ ഗംഗാവലി പുഴയില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി.ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെടുത്തത്.മലയാളിയായ അര്‍ജുന്‍ ഉള്‍പ്പെടെ 4 പേരെയാണ് മണ്ണിടിച്ചിലില്‍ കാണാതായത്.ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായി പറയുന്നു.എന്നാല്‍ അവരുടെ മൃതദേഹമാണോ കണ്ടെടുത്തതെന്ന് സ്ഥിരീകരിച്ചിട്ടില്ല.മൃതദേഹം ലഭിച്ചത് ജില്ലാ കളക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതേദഹം കണ്ടെത്തിയെന്നുള്ള കാര്യം മാധ്യമങ്ങളെ അറിയിച്ചത് ലോറി ഉടമ മനാഫ് ആണ്.

അതേസമയം അര്‍ജുനായുള്ള തെരച്ചില്‍ ഇന്ന് 8ാം ദിവസം കടന്നിരിക്കുകയാണ്.ഇന്നലെ നടത്തിയ തെരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗം​ഗം​ഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം.ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും ഇന്നത്തെ രക്ഷാപ്രവര്‍ത്തനം.നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് ഇപ്പോൾ സംഘം പരിശോധന നടത്തുന്നത്.

Eng­lish Summary;Landslide in Shirur; body found in Gan­gavali river

You may also like this video

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.