
വയനാട് മക്കിമലയിൽ അതീവ ജാഗ്രത നിർദേശം. വനത്തിനുള്ളിൽ മണ്ണിടിച്ചിലുണ്ടായതായി സംശയംമുണ്ട്. തവിഞ്ഞാൽ പുഴയിൽ നീരൊഴുക്കും ശക്തമാണ്. പുഴയുടെ തീരത്തുള്ളവർത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ പ്രദേശത്ത് ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ്. കനത്ത മഴയെ തുടർന്ന് മാനന്തവാടി, വെെത്തിരി താലൂക്കുകളിലെ ഒമ്പത് പഞ്ചായത്തുകളിൽ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം നിരോധിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
വയനാട് ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ആറളം വനത്തിൽ ഉരുൾപൊട്ടിയതായും സംശയമുണ്ട്. ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്. ബാവലി പുഴയിൽ ശക്തമായ കുത്തൊഴുക്കാണ്. 13,11 ബ്ലോക്കുകളിലെ 50-ലധികം വീടുകളിൽ വെള്ളം കയറി. നാട്ടുകാർ ഇടപെട്ടാണ് പ്രദേശത്തുള്ള ആളുകളെ മാറ്റുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.