വലിയ വേളിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി രാജ്കുമാര്‍ (34) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പുതിയ കെട്ടിടത്തിനായി പണി നടക്കുകയായിരുന്നു. നിര്‍മാണത്തിന്റെ ഫില്ലര്‍ കുഴിയെടുക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തൊഴിലാളിയെ പൊലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മണ്ണിനടിയില്‍ നിന്ന് തൊഴിലാളിയെ പുറത്തെടുത്തതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
English Summary:Landslide occurred during the construction of a building in Veli; Athiti Tholilali died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.