കൊച്ചി-ധനുഷ്‌ക്കോടി ദേശിയപാതയുടെ ഭാഗമായ മൂന്നാര്‍ ദേവികുളം റോഡില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം മണ്ണിടിഞ്ഞു.രാത്രിയില്‍ പാതയോരത്തു നിന്നും മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. മണ്ണുമാന്തി യന്ത്രമെത്തിക്കുകയും മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. വഴിയില്‍ ആളില്ലാതിരുന്നതിനാല്‍ മറ്റാത്യാഹിതങ്ങള്‍ ഒഴിവായി.
ഇന്നലെ വൈകുന്നേരം മുതല്‍ ഇടുക്കി ജില്ലയില്‍ കനത്ത മഴ ഇടവിട്ട് പെയ്യുകയാണ്. മൂന്നാറില്‍ ദേവികുളത്ത് ഇന്നലെ രാത്രി പെയ്ത മഴയിലാണ് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടത്. ആളപായമോ മറ്റ് ദുരന്തമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്.
ജില്ലയിലെ കനത്ത മഴയെ തുടര്‍ന്ന് പാംബ്ല, കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നിട്ടുണ്ട്. ഇരുഡാമുകളില്‍ നിന്നും ചെറിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
English summary; landslide occurred near the Botanical Garden on Munnar Devikulam Road
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.