24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

കൊങ്കണ്‍ റെയില്‍വേയില്‍ മണ്ണിടിച്ചില്‍;1 ട്രയിന്‍ റദ്ദാക്കി

Janayugom Webdesk
മുംബൈ
July 15, 2024 1:13 pm

ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതായി റയില്‍വേ.ഇന്നലെ രാത്രിയാണ് കൊങ്കണ്‍ പാതയിലെ രത്നഗിരിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.ഇതോടെ ട്രയിന്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുകയായിരുന്നു.കൂടുതല്‍ ട്രയിനുകള്‍ വഴി തിരിച്ച് വിടേണ്ടി വരുമെന്ന് റെയില്‍വേ അറിയിച്ചു.ട്രാക്കിലെ മണ്ണി നീക്കാനുള്ള ശ്രമങ്ങല്‍ തുടരുകയാണ്.സ്ഥലത്തെ മഴ മൂലം മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ തടസ്സപ്പെടുകയാണ്.

ഗതാഗത തടസ്സം മൂലം കേരളത്തിലൂടെ കടന്നു പോകുന്ന ഒരു ട്രയിന്‍ റദ്ദാക്കിയിട്ടുണ്ട്.മുംബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നേത്രാവതി എക്സ്പ്രസ്സാണ് റദ്ദാക്കിയത്.അതേസമയം ഖേഡ്,ചിപ്ലൂണ്‍ മേഖലകളില്‍ കുടുങ്ങിപ്പോയ യാത്രക്കാര്‍ക്ക് റെയില്‍വേ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മുംബൈയിലേക്കുള്ള ട്രയിന്‍ യാത്രക്കാര്‍ക്കാണ് റെയില്‍വേ ബസ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കിയത്.കേരളത്തിലൂടെ കടന്നുപോകുന്ന മറ്റ് 9 ട്രയിനുകള്‍ വഴിതിരിച്ച് വിട്ടിട്ടുണ്ട്.

ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്സ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ്സ് എന്നിവ വഴി തിരിച്ചുവിട്ടു.16345 ലോകമാന്യ നിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ – ലോണാവാല – ജോലാർപേട്ട – പാലക്കാട് – ഷൊർണൂർ വഴി സർവീസ് നടത്തും.  12484 അമൃത്സർ – കൊച്ചുവേളി എക്സ്പ്രസ് ‚20909 കൊച്ചുവേളി – പോർബന്തർ എക്സ്പ്രസ്,2617 എറണാകുളം – നിസാമുദ്ദീൻ മംഗള എക്സ്പ്രസ്,തിരുവനന്തപുരം – ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ്, 12977 എറണാകുളം – അജ്മീർ മരുസാഗർ എക്സ്പ്രസ്  എന്നീ ട്രയിനുകളും വഴി തിരിച്ച് വിട്ടു.

Eng­lish Summary;Landslide on Konkan Rail­way; 1 train cancelled

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.