19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 17, 2024
September 4, 2024
February 3, 2024
January 11, 2024
January 2, 2024
November 8, 2023
August 25, 2023
August 23, 2023
August 17, 2023

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ മഴ തുടരുന്നു; ഹിമാചലില്‍ ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും

web desk
ന്യൂഡല്‍ഹി
June 27, 2023 1:56 pm

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശിൽ ഉരുള്‍പൊട്ടിലും വെള്ളപ്പൊക്കത്തിലുമായി മരണം ഒമ്പതായി. റോഡുകളും വീടുകളും ഒലിച്ചു പോയി. ഉത്തരാഖണ്ഡിലും അസമിലും പ്രളയ സമാന സാഹചര്യമാണ്. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകി. 27 കോടി രൂപയുടെ നാശനഷ്ടം ഹിമാചൽ പ്രദേശിൽ മാത്രമുണ്ടായതായാണ് കണക്കുകൾ.

തകർന്ന 301 റോഡുകൾ നാളെയോടെ പൂർണമായും പ്രവർത്തനക്ഷമമാക്കുമെന്നാണ് ഹിമാചൽ പ്രദേശ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ശക്തമായ മഴയിൽ ചാർധാം യാത്രക്കാരും ചിലയിടങ്ങളില്‍ കുടുങ്ങി. അസമില്‍ മരണം അഞ്ചായി. ഇപ്പോഴും ഒന്നരലക്ഷത്തോളം പേരെ മഴക്കെടുതികള്‍ ബാധിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയമുണ്ടായ സിക്കിമിലും മേഘാലയയിലും ആശങ്കയൊഴിഞ്ഞു. കാലവര്‍ഷമെത്തിയ ഡല്‍ഹിയിലും ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്. രാജസ്ഥാനിൽ കനത്ത മഴയിൽ വീട് തകർന്ന്  ആറുവയസ്സുകാരി ഉൾപ്പടെ രണ്ട് പേര് മരിച്ചു. അപകടത്തിൽ മറ്റൊരു സ്ത്രീക്കും പരുക്കേറ്റു. ജമ്മു കശ്മീരിലും കനത്ത മഴ തുടരുകയാണ്.

Eng­lish Sam­mury: Rains con­tin­ue in north­east­ern states; Land­slides and floods in Himachal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.