18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 26, 2024
November 8, 2024
October 25, 2024
September 24, 2024
September 22, 2024
September 4, 2024
August 22, 2024
August 21, 2024
August 21, 2024

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; റോഡിന്റെ ഭാഗം താഴ്ചയിലേക്ക് പതിച്ചു

Janayugom Webdesk
ന്യൂഡൽഹി
April 30, 2023 5:01 pm

മഴയിൽ ഹിമാചൽ പ്രദേശിൽ വ്യാപക മണ്ണിടിച്ചിൽ. കിന്നൗ‍ർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ബാബാ വാലിയിലെ കാഫ്നു — യാങ്പാ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് ഇടിഞ്ഞു വീണത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.മലയരികിലെ വീതിയേറിയ റോഡിന്റെ ഒരു ഭാഗം അടർന്ന് താഴേക്ക് പതിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ കാണാം. റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധിയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. വ്യാഴാഴ്ച രാത്രി കിന്നൗ‍ർ ജില്ലയിലെ തന്നെ ഉണ്ടായ മണ്ണിടിച്ചിലിൽ ആപ്പിൾ തോട്ടങ്ങൾ നശിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

Eng­lish Summary;Landslides in Himachal Pradesh; Part of the road fell into a depression
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.