22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 14, 2024
December 3, 2024
December 2, 2024
November 30, 2024
November 28, 2024
November 26, 2024
November 3, 2024
November 1, 2024
October 27, 2024

കോട്ടയത്ത് ഉരുള്‍പൊട്ടല്‍; വന്‍ നാശനഷ്ടം

Janayugom Webdesk
കൊച്ചി
May 28, 2024 4:55 pm

സംസ്ഥാനത്ത് മഴക്കെടുതിയില്‍ കോട്ടയം ജില്ലയില്‍ വന്‍ നാശനഷ്ടം. ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍ പൊട്ടലില്‍ വ്യാപകനാശ നഷ്ടമുണ്ടായി. ഏഴ് വീടുകള്‍ തകര്‍ന്നു. എന്നാല്‍ ആളപായമില്ല. മീനച്ചില്‍ താലൂക്കിലെ മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി.

ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലും മലയോരമേഖലയിലും ശക്തമായ മഴ തുടരുകയാണ്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഗമണ്‍ റോഡിലെ രാത്രിയാത്രയ്ക്കും നിരോധനം ഉണ്ട്. മിനച്ചിലാറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലും നടക്കലിലും വെളളക്കെട്ട് രൂക്ഷമാണ്. ആളുകളെ മാറ്റിപാര്‍പ്പിച്ചു. പാലാനഗരത്തിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

Eng­lish Summary:Landslides in Kot­tayam; Mas­sive damage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.