കനത്ത മഴയെ തുടര്‍ന്നുണ്ടായ അതിശക്തമായ മണ്ണിടിച്ചിലില്‍ നാഗാലാന്റിലെ ചുമൗകെദിമ ജില്ലയില്‍ 6 പേര്‍ കൊല്ലപ്പെടുകയും ദേശീയ പാത 29ലെ പ്രധാന ഭാഗങ്ങളും വീടുകളും തകരുകയും ചെയ്തതതായി അധികൃതര്‍ അറിയിച്ചു.
ഫെരിമയിലും പഗാലയിലെ പഹാറിലും ഇന്നലെ രാത്രി ഉണ്ടായ മണ്ണിടിച്ചിലില്‍ ദേശീയ പാതയുടെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി,ഇതോടെ സംസ്ഥാനത്തിന്റെ വാണിജ്യ കേന്ദ്രമായ ദിമാപൂരും നാഗാലാന്റിന്റെ തലസ്ഥാനമായ കൊഹിമയും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെട്ടു.
മണ്ണിടിച്ചിലില്‍ വീടുകളും വാഹനങ്ങളും അടക്കം തകരുകയും ഫെരിമയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 6 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി കേന്ദ്രവുമായി ചര്‍ച്ച നടത്തി വരികയാണെന്ന് നാഗാലാൻറ് മുഖ്യമന്ത്രി നെയ്ഫിയു റിയോ എക്‌സിലൂടെ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.