
ആപ്പിനുള്ളിൽ നിന്നുതന്നെ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ നേരിട്ട് ട്രാൻസിലേഷൻ ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‍സ്ആപ്പ് അവതരിപ്പിച്ചു. അതായത്, ഇനിമുതൽ മറ്റൊരു ഭാഷയിലുള്ള വാട്‍സ്ആപ്പ് സന്ദേശങ്ങൾ മനസിലാക്കാൻ ഉപയോക്താക്കൾക്ക് ഒരു തേഡ‑പാര്‍ട്ടി ട്രാൻസിലേഷൻ ആപ്പുകളോ ടൂളുകളോ ആവശ്യമില്ല. ഭാഷകളിലുടനീളമുള്ള സംഭാഷണങ്ങൾ ലളിതവും വേഗത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ വാട്‍സ്ആപ്പില്‍ പുതിയ ടൂൾ അവതരിപ്പിച്ചത്.
വാട്‍സ്ആപ്പ് ട്രാൻസിലേഷൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
ഈ പ്രക്രിയ വളരെ ലളിതമാണ്. വാട്‌സ്ആപ്പ് ഉപയോക്താക്കൾ ഒരു ചാറ്റിലെ ഏത് മെസേജിലും കുറച്ചുനേരം അമർത്തിപ്പിടിച്ചാൽ ട്രാൻസിലേഷൻ എന്ന ഓപ്ഷൻ ലഭ്യമാകും. തുടർന്ന് ഏത് ഭാഷയിൽ നിന്നോ ഏത് ഭാഷയിലേക്കോ വിവർത്തനം ചെയ്യണമെന്ന് തിരഞ്ഞെടുക്കാം. ഭാവിയിലെ ഉപയോഗത്തിനായി ആ സെറ്റിംഗ്‍സ് സൂക്ഷിക്കാനും കഴിയും. വ്യക്തിഗത ചാറ്റുകൾ, ഗ്രൂപ്പ് സംഭാഷണങ്ങൾ, ചാനൽ അപ്‌ഡേറ്റുകൾ എന്നിവയിലുടനീളം ഈ ഫീച്ചർ ലഭ്യമാകും.
മുഴുവൻ ചാറ്റ് ത്രെഡുകൾക്കും ഓട്ടോമാറ്റിക് ട്രാൻസിലേഷൻ ലഭിക്കുന്നതിനുള്ള ഒരു അധിക ഓപ്ഷനും ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ലഭിക്കും. ഇത് ഒരിക്കൽ ആക്‌ടീവാക്കിയാൽ മറ്റൊരു ഭാഷയിൽ നിന്നും ലഭിക്കുന്ന എല്ലാ മെസേജുകളും ഉടനടി വിവർത്തനം ചെയ്യപ്പെടും. ഐഫോൺ ഉപയോക്താക്കൾക്ക് 19‑ൽ അധികം ഭാഷകളിൽ വിവർത്തനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. അതേസമയം ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ആറ് ഭാഷകൾ ലഭിക്കും. ഈ ഭാഷകളിൽ ഇംഗ്ലീഷ്, സ്‌പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക് എന്നിവ ഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.