13 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 12, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025

ലങ്കയുടെ മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിക്കില്ല: ദിസനായകെ

Janayugom Webdesk
ന്യൂഡല്‍ഹി
December 17, 2024 10:13 am

ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധതയ്ക്കായി ഉപയോഗിക്കില്ലെന്ന് ശ്രലങ്കന്‍ പ്രസിഡന്റ് അനുര കുമാരദിസനായകെയുടെ ഉറപ്പ്.ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം പ്രധനമന്ത്രി നരേന്ദ്രമോഡിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി.ഹൈദരാബാദ്‌ ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. ആഴത്തിലുള്ള ഉഭയകക്ഷി ബന്ധം സമഗ്ര പങ്കാളിത്തത്തിലേക്ക് ഉയർത്തുന്നത്‌ ചർച്ചയായെന്ന്‌ സംയുക്ത പ്രസ്‌താവനയിൽ നേതാക്കൾ പറഞ്ഞു.

കടബാധ്യതയിൽപ്പെട്ട ശ്രീലങ്കയ്‌ക്ക്‌ ഇന്ത്യ ധനസഹായം നൽകിയതിൽ ദിസനായകെ നന്ദി പറഞ്ഞു. ശ്രീലങ്കയിലെ കാങ്കസൻതുറൈ തുറമുഖ വികസനത്തിന്‌ ഇന്ത്യ സഹായം വാഗ്‌ദാനം ചെയ്‌തു. ശ്രീലങ്കയുടെ സൈനിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായം നൽകും. സംയുക്ത അഭ്യാസങ്ങൾ, സമുദ്ര നിരീക്ഷണം എന്നിവ നടത്തും.

ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളും ചർച്ചയായി. ബ്രിക്‌സിൽ അംഗമാകാനുള്ള ശ്രീലങ്കയുടെ ശ്രമങ്ങൾക്ക്‌ ദിസനായകെ പിന്തുണ അഭ്യർഥിച്ചു. ഇതടക്കം നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്‌ദീപ്‌ ധൻഖർ, വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ എന്നിവരുമായും ദിസനായകെ കൂടിക്കാഴ്‌ച നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.