ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ ഒമ്പതാമതായി ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോഡ് സ്വന്തമാക്കി ശ്രീലങ്കയുടെ മിലന്‍ രത്‌നായകെ. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിലാണ് മിലന്‍ റെക്കോഡ് കുറിച്ചത്. 135 പന്തില്‍ 72 റണ്‍സാണ് താരം നേടിയത്. 41 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983ല്‍ പാകിസ്ഥാനെതിരെ 71 റണ്‍സെടുത്ത ഇന്ത്യയുടെ ബല്‍വിന്ദര്‍ സന്ധുവിന്റെ റെക്കോഡാണ് മിലന്‍ തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ മറികടന്നത്. അതേസമയം ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 236 റണ്‍സിന് ഓള്‍ഔട്ടായി. 84 പന്തില്‍ എട്ട് ഫോര്‍ അടക്കം 74 റണ്‍സ് നേടിയ ധനഞ്ജയയാണ് ടോപ് സ്കോറര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.