22 January 2026, Thursday

പൈലറ്റുമാരുടെ പരിശീലനത്തില്‍ വീഴ്ച വരുത്തി; ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴ

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2025 2:45 pm

പൈലറ്റുമാരുടെ പരിശീലനത്തില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് ഇന്‍ഡിഗോ വിമാനക്കമ്പനിയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അപകടകരമായ റണ്‍വേയുള്ള കോഴിക്കോട്, ലേ, കാഠ്മണ്ഡു തുടങ്ങിയ വിമാനത്താളങ്ങളില്‍ വിമാനം ഇറക്കുന്നതിന് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കേണ്ട സിമുലേറ്റുകള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളിലെന്ന് കാണിച്ചാണ് ഡിജിസിഎ നടപടിയെടുത്തിരിക്കുന്നത്. ഡിജിസിഎയുടെ സിവിൽ ഏവിയേഷൻ ആവശ്യകതകളും (സിഎആർ) 1937 ലെ എയർക്രാഫ്റ്റ് റൂളുകളിലെ റൂൾ 133 എ പ്രകാരമുള്ള നിർദ്ദേശങ്ങളും പാലിക്കാത്തതിന് ഇൻഡിഗോയുടെ പരിശീലന ഡയറക്ടർക്കും ഫ്ലൈറ്റ് ഓപ്പറേഷൻസ് ഡയറക്ടർക്കും (ഡിഎഫ്ഒ) 20 ലക്ഷം രൂപ വീതം പിഴ ചുമത്തി .

ക്യാപ്റ്റന്മാര്‍ക്കും ഫസ്റ്റ് ഓഫീസര്‍മാരായ 1700 പൈലറ്റുമാര്‍ക്കുമാണ് പരിശീലനം നല്‍കേണ്ടത്. 2025 ജൂലൈ 24 മുതൽ ജൂലൈ 31 വരെയുള്ള ഇൻഡിഗോയുടെ പരിശീലന രേഖകളും ഇമെയിൽ പ്രതികരണങ്ങളും അടിസ്ഥാനമാക്കിയുള്ള ഡിജിസിഎയുടെ അന്വേഷണത്തിൽ, ക്യാപ്റ്റൻമാരും ഫസ്റ്റ് ഓഫീസർമാരും ഉൾപ്പെടെ ഏകദേശം 1,700 പൈലറ്റുമാർക്ക് സിമുലേറ്റർ പരിശീലനം നടത്തിയത് കാറ്റഗറി സി (നിർണ്ണായക) വിമാനത്താവളങ്ങൾക്ക് അംഗീകാരമോ യോഗ്യതയോ ഇല്ലാത്ത ഫുൾ ഫ്ലൈറ്റ് സിമുലേറ്ററുകൾ (എഫ്എഫ്എസ്) ഉപയോഗിച്ചാണെന്ന് കണ്ടെത്തി. കാലാവസ്ഥ, ഭൂപ്രകൃതി, സമീപിക്കേണ്ട രീതി എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ പ്രകാരം കോഴിക്കോട്, ലേ, കാഠ്മണ്ഡു എന്നീ വിമാനത്താവളങ്ങളെ കാറ്റഗറി സി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ടേബിള്‍ ടോപ് റണ്‍വേയുമാണുള്ളത്. അതുകൊണ്ട് ഇത്തരം പ്രദേശങ്ങളില്‍ പ്രത്യേക സിമുലേറ്റര്‍ ട്രെയിനിങ്ങാണ് നല്‍കേണ്ടത്.

ചെന്നൈ, ഡല്‍ഹി, ബെംഗളൂരു, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഹൈദരാബാദ് തുടങ്ങിയ പരിശീലന കേന്ദ്രങ്ങളില്‍ 20ഓളം സിമുലേറ്ററുകള്‍ ഉള്ളതായി ഡിജിസിഎ ഉത്തരവില്‍ പറയുന്നു. പരിശീലന കമ്പനികളായ സിഎസ്ടിപിഎല്‍, എഫ്‌സിടിസി, എസിഎടി, എയര്‍ ബസ് തുടങ്ങിയ ട്രെയിനിങ് സംഘടനകളുടേതായിട്ടുള്ള സിമുലേറ്റര്‍ ഉപകരണങ്ങള്‍ കോഴിക്കോട്, ലേ തുടങ്ങിയ സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. കണ്ടെത്തലുകളെത്തുടർന്ന്, ലംഘനങ്ങൾക്ക് വിശദീകരണം തേടി 2025 ഓഗസ്റ്റ് 11‑ന് ഇൻഡിഗോയുടെ പരിശീലന ഡയറക്ടർക്ക് DGCA ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകി. 2025 ഓഗസ്റ്റ് 22‑ന് സമർപ്പിച്ച ഇൻഡിഗോയുടെ പ്രതികരണം തൃപ്തികരമല്ലെന്ന് കണ്ടെത്തി, ഇത് റെഗുലേറ്ററെ പിഴ ചുമത്താൻ പ്രേരിപ്പിച്ചു.

കണ്ടെത്തലുകളെത്തുടർന്ന്, ലംഘനങ്ങൾക്ക് വിശദീകരണം തേടി 2025 ഓഗസ്റ്റ് 11‑ന് ഇൻഡിഗോയുടെ പരിശീലന ഡയറക്ടർക്ക് DGCA ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകി. 2025 ഓഗസ്റ്റ് 22‑ന് സമർപ്പിച്ച ഇൻഡിഗോയുടെ പ്രതികരണം തൃപ്തികരമല്ലെന്ന് കണ്ട് പിഴ ചുമത്താൻ തീരുമാനിക്കുകയായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.