19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
August 17, 2024
July 19, 2024
August 19, 2023
August 3, 2023
December 13, 2022
September 29, 2022
March 17, 2022
December 11, 2021
November 10, 2021

ലാപ്ടോപ് ഇറക്കുമതി: ഇന്ത്യക്കെതിരെ യുഎസ് കമ്പനികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 19, 2023 9:03 pm

ലാപ്ടോപ്, ടാബ്‌ലെറ്റ് അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ യുഎസിലെ വന്‍കിട ടെക്നോളജി കമ്പനികള്‍. ഇറക്കുമതി നിയന്ത്രണ നയം നടപ്പാക്കുന്നത് പുനഃപരിശോധിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പടണമെന്ന അഭ്യര്‍ത്ഥനയുമായി കമ്പനികള്‍ യുഎസ് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
ആപ്പിള്‍, ഇന്റല്‍, ഗൂഗിള്‍, ലെനോവോ, ഡെല്‍ ടെക്‌നോളജീസ്, എച്ച്പി തുടങ്ങിയ പ്രമുഖ ആഗോള ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കമ്പനികളാണ് ഇന്ത്യക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. നവംബര്‍ ഒന്നുമുതല്‍ കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് മാത്രമേ ഇന്ത്യയിലേക്ക് ഇവ തുടങ്ങിയവ ഇറക്കുമതി ചെയ്യാനാകൂ.
മുന്‍കൂര്‍ അറിയിപ്പോ പൊതുവായ കൂടിയാലോചനയോ കൂടാതെ പ്രഖ്യാപിച്ച ഈ നിയന്ത്രണങ്ങള്‍ അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ക്കും കരാറുകള്‍ക്കും അനുസൃതമാണോ എന്ന് പരിശോധിക്കണം. ഒരു വ്യാപാര, വിതരണ ശൃംഖല പങ്കാളിയെന്ന നിലയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ ലൈസന്‍സിംഗ് നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യയുടെ വിശ്വാസ്യതയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതായും യുഎസ് ട്രേഡ് പ്രതിനിധി, യുഎസ് വാണിജ്യ സെക്രട്ടറി എന്നിവര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

Eng­lish sum­ma­ry; Lap­top imports: US com­pa­nies vs. India

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.