19 December 2025, Friday

Related news

December 19, 2025
December 19, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025
December 10, 2025

കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍ വന്‍തോതില്‍ എംഡിഎംഎ പിടികൂടി

Janayugom Webdesk
കോഴിക്കോട്
April 20, 2023 8:03 pm

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡുകളില്‍ 55 ഗ്രാം എംഡിഎംഎ കൈവശം സൂക്ഷിച്ച മൂന്നു യുവാക്കളെ എക്സൈസ് പിടികൂടി. സംസ്ഥാനത്തിന് പുറത്തു നിന്നും വൻതോതില്‍ സിന്തറ്റിക് ഡ്രഗ്സ് കടത്തികൊണ്ടുവന്നു വിദ്യാർത്ഥികള്‍ ഉൾപ്പെടെയുള്ള യുവാക്കൾക്കു ചില്ലറവില്പന നടത്തുന്നതിനിടെയാണ് ഇവരെ എക്സൈസ് പിടികൂടിയത്. 

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർകോട്ടിക് സ്പെഷ്യൽ സ്കോഡും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്കോഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 31.9782 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് താലൂക്ക്, നാഗത്തുംപാടം ദേശത്ത് തേവരപറമ്പിൽ വാഴപ്പള്ളി വീട്ടിൽ വി പി അഭിൻരാജി(29 )നെ കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ കെ എന്‍ റിമേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രതി ഓൺലൈൻവഴി എംഡിഎംഎ കച്ചവടത്തിന് ഉപയോഗിച്ച രണ്ട് മൊബൈൽ ഫോൺ, മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന മാരുതി ഇഗ്നിസ് കാർ, എന്നിവ പിടികൂടി.

കോഴിക്കോട് താലൂക്കിൽ മാനാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിന്റെ കോമ്പൗണ്ടിനുള്ളിൽ വെച്ച് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഉമേഷിന്റെയും ഡാൻസാഫിന്റെയും സഹായത്തോടെ 15.061 ഗ്രാം എംഡിഎംഎ, KL.43.J.7337 ഇന്നോവ ക്രിസ്റ്റാ വാഹനത്തിൽ കൈവശം വച്ച് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതിന് കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ മുഴുപ്പിലങ്ങാട് പോസ്റ്റ് എസ് എൻ മഠത്തിന് സമീപം ആമിനാസ് വീട്ടിൽ ഒമർ സുൻഹറി(35)നെ കോഴിക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരനും സംഘവും അറസ്റ്റ് ചെയ്തു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ വാഹനം നിരീക്ഷിച്ചു പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കവേ വാഹനം കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. 

കാളികാവ് എക്സൈസ് റേഞ്ചും വഴിക്കടവ് എക്സൈസ് ചെക്പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ വാഹനപരിശോധനയിൽ ബാംഗ്ലൂര്‍-ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസില്‍ നിലമ്പൂരിലേക്ക് കടത്തിക്കൊണ്ട് വരികയായിരുന്ന 7.815 ഗ്രാം എംഡിഎംഎയുമായി മമ്പാട് വില്ലേജിൽ കാട്ടുമുണ്ട സ്വദേശി കാട്ടിപ്പരുത്തി വീട്ടിൽ ഉവൈസി(25)നെ പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗമായ കാളികാവ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ നൽകിയ വിവരത്തിന്റ അടിസ്ഥാനത്തിൽ എക്‌സൈസ് ചെക്പോസ്റ്റ് ഇൻസ്‌പെക്ടർ ടി.പ്രമോദും പാർട്ടിയുമാണ്‌ പ്രതിയെ പിടിക്കൂടിയത്. കോടതി മുമ്പാകെ ഹാജരാക്കിയ മുന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. കേസുകളുടെ തുടരന്വേഷണം പുരോഗമിക്കുന്നു.

കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സിന്തറ്റിക് ഡ്രഗ്സിന്റെയും മറ്റ് വ്യാജ ലഹരിപദാര്‍ത്ഥങ്ങളുടെയും വ്യാപനം തടയുന്നതിനുള്ള വ്യാപക പരിശോധനകള്‍ നടത്തി വരുന്നതായും, 2023 ആദ്യ മൂന്നു മാസങ്ങളില്‍ 450 അബ്കാരി കേസുകളും, 737 സിഒടിപിഎ (കോട്പ) കേസുകളും 94 എന്‍ടിപിഎസ് കേസുകളും കണ്ടെടുത്തതായും ഇവയില്‍ 57 കിലോ കഞ്ചാവും, 189.5019 ഗ്രാം എംഡിഎംഎയും, 1163 ലിറ്റര്‍ ഐഎംഎഫ്എലും പിടിച്ചെടുത്തു. ലഹരിവസ്തുക്കള്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എം സുഗുണന്‍ അറിയിച്ചു.

Eng­lish Summary;large quan­ti­ty of MDMA was seized in Kozhikode and Malap­pu­ram areas
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.