
പാക് അധീന കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്കായുള്ള അടിസ്ഥാനസൗകര്യങ്ങൾ ലഷ്കറെ തൊയ്ബ വർധിപ്പിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും ഫോട്ടോകളും പുറത്തുവന്നിട്ടുണ്ടെന്നാണ് വിവരം. നീലം താഴ്വരയോട് ചേർന്ന പ്രദേശത്ത് ഭീകരപ്രവർത്തനങ്ങൾക്കെന്ന് സംശയിക്കാവുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി വാർത്താ ഏജൻസികൾ അറിയിച്ചിരുന്നു.
ലഷ്കറെ തൊയ്ബ ഷാർദ പ്രദേശത്ത് നിർമ്മിക്കുന്ന പുതിയ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനം ത്വരിതപ്പെടുത്തിയിട്ടുണ്ട്. നവംബറിൽ നിർമാണം ആരംഭിച്ച ഈ കേന്ദ്രം മതപരമായ ആരാധനാലയമായും ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായും ഒരുമിച്ച് പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തതാണെന്നാണ് സൂചന. ഇത്തരത്തിൽ നാല് കേന്ദ്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പാക് അധീന കശ്മീരിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.ലഷ്കറെ തൊയ്ബ പാക് അധീന കശ്മീർ യൂണിറ്റിന്റെ ഡെപ്യൂട്ടി ആയ റിസ്‌വാൻ ഹനീഫ് നീലം താഴ്വര സന്ദർശിക്കുകയും നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തതായുള്ള റിപ്പോർട്ടുകൾ ആശങ്ക ഉളവാക്കുന്നതാണെന്ന് ഇന്റലിജൻസ് വ്യക്തമാക്കി.
ആരാധനാലയങ്ങളുടെ മറവിൽ ഭീകരവാദ ലോഞ്ച് പാഡുകൾ തയ്യറാക്കാനാണ് ലഷ്കറിന്റെ നീക്കമെന്നും ലഷ്കറെ തൊയ്ബ പാക് അധീന കശ്മീർ വക്താവ് ആമിർ സിയ അടുത്തിടെ പുറത്തിറക്കിയ വീഡിയോയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തെ മസ്ജിദ് എന്ന് പരിചയപ്പെടുത്തുകയും അബദ്ധത്തിൽ മർക്കസ്(കേന്ദ്രം) എന്ന് സംബോധന ചെയ്തതും ഈ നിഗമനം ശരിവയ്ക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഇന്റലിജൻസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.