22 January 2026, Thursday

നടൻ കെ ഡി ജോര്‍ജിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല, രണ്ടാഴ്ചയായി മോര്‍ച്ചറിയില്‍

കൊച്ചി
January 14, 2024 12:41 pm

അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെ ഡി ജോര്‍ജിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ മോര്‍ച്ചറിയില്‍. ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് വ്യക്തമാക്കി ചലചിത്ര പ്രവര്‍ത്തകര്‍ അന്തിമകര്‍മങ്ങള്‍ക്ക് ഒരുങ്ങിയിട്ടും മൃതദേഹം സര്‍ക്കാര്‍ വിട്ടുനല്‍കിയില്ല. ചര്‍ച്ചകള്‍ക്കൊടുവില്‍, കഴിഞ്ഞദിവസം മോര്‍ച്ചറിക്ക് മുന്നിലായിരുന്നു കെ ഡി ജോര്‍ജിന്റെ പൊതുദര്‍ശനം. നാളെ ജോർജിന്റെ സംസ്കാര ചടങ്ങുകൾ നടക്കും.

എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാമ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്നു രാത്രി കൂടി മോര്‍ച്ചറിയിൽ സൂക്ഷിച്ച് നാളെ ജോർജിൻ്റെ സംസ്കാര ചടങ്ങുകൾ നടക്കും.

ഇക്കഴിഞ്ഞ 21നാണ് കെ ഡി ജോർജ് അന്തരിച്ചത്. അസുഖബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് കെ ഡി ജോർജ് അന്തരിച്ചത്. എന്നാൽ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ലെന്ന് വ്യക്തമാക്കി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക യൂണിയൻ ഫോർ ഡബ്ബിം​ഗ് ആർട്ടിസ്റ്റിന്റെ ഭാരവാഹികൾ മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമങ്ങൾക്ക് തയാറാണെന്ന് വ്യക്തമാക്കി ആശുപത്രിയേയും കോർപറേഷനേയും പോലീസിനേയും അറിയിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങളുടെ ഭാ​ഗമായി മൃതദേഹം വിട്ടുനൽകാതിരിക്കുകയായിരുന്നു. പിന്നീട് മന്ത്രിമാരെയടക്കം സമീപിച്ച ശേഷമാണ് മൃതദേഹം വിട്ട് നൽകാൻ തീരുമാനമായത്.

Eng­lish Sum­ma­ry: late actor and dub­bing artist kd george funer­al on monday
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.