6 March 2026, Friday

Related news

March 5, 2026
March 5, 2026
March 2, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026

പ്ലേറ്റ് കൊണ്ടുവരാന്‍ വൈകി; കാറ്ററിങ് ജീവനക്കാരനെ അടിച്ചുകൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2023 7:55 pm

വിരുന്ന് സല്‍ക്കാരത്തില്‍ പ്ലേറ്റ് കൊണ്ടുവരാന്‍ വൈകിയതിന് കാറ്ററിങ് ജീവനക്കാരനെ അടിച്ചുകൊന്നു. ഡല്‍ഹിയിലാണ് സന്ദീപ് താക്കൂറിന്(48) സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ക്ക് പ്ലേറ്റ് കൊണ്ടുവരാന്‍ വൈകിയതിന് കാറ്ററിങ് ജീവനക്കാരനെ അടിച്ചുകൊന്നു.ഡിജെ ടീമിലെ രണ്ട് പേര്‍ ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 

ജാപ്പനീസ് പാര്‍ക്കിന് സമീപം സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ പ്ലേറ്റ് കിട്ടാന്‍ വൈകിയതില്‍ പ്രകോപിതരായ രണ്ട് പേര്‍ സന്ദീപിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പ്രശാന്ത് വിഹാര്‍ പൊലീസ് കേസെടുത്തു. സന്ദീപിന് നേരെ ആക്രമണം ഉണ്ടായ സമയം നാല് പേര്‍ സംഭവ സ്ഥത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നു. ഇതില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Summary;Late bring­ing the plate; The cater­ing employ­ee was beat­en to death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.