29 December 2025, Monday

Related news

October 8, 2025
October 4, 2025
April 8, 2025
March 27, 2025
March 4, 2025
February 19, 2025
February 1, 2025
December 31, 2024
October 28, 2024
October 26, 2024

ചായ വൈകി: 65 കാരന്‍ സ്വയം തീകൊളുത്തി മരി ച്ചു

Janayugom Webdesk
ബന്ദ
October 27, 2023 3:16 pm

ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ചായ വിളമ്പാൻ വൈകിയതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് 65 കാരന്‍ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. അവദ് കിഷോർ എന്നയാളാണ് സ്വയം തീകൊളുത്തിയത്. ചായ വിളമ്പുന്നതുമായി ബന്ധപ്പെട്ട് അവദും മകളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കുടുംബപ്രശ്നങ്ങള്‍മൂലം കിഷോർ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. മകളോടും മരുമകളോടും ചായ ചോദിച്ചിരുന്നുവെങ്കിലും ഇത് ലഭിക്കാന്‍ വൈകി. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അവധ് സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Late for tea: 65-year-old sets him­self on fire

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.