22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

വാടക വൈകി; വീട്ടില്‍ കരി ഓയില്‍ ഒഴിച്ചും ഉടമസ്ഥന്റെ ക്രൂരത

Janayugom Webdesk
തിരുവനന്തപുരം:
February 10, 2023 4:01 pm

വീട്ടുവാടക വൈകിയതില്‍ വാടകക്കാരന് നേരെ വീട്ടുടമസ്ഥന്റെ ക്രൂരത. രണ്ടുമാസത്തെ വീട്ടുവാടക നല്കാത്തതിന് വീട്ടില്‍ക്കയറി കരിഓയില്‍ ഒഴിക്കുകയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു.

നെയ്യാററിന്‍കര സ്വദേശി ഉണ്ണിക്കും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. മൂന്നുവര്‍ഷമായി കൈതമുക്ക് സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഉണ്ണിയും മകനും. 1,750 രൂപ മാസവാടകയുളള വീട്ടില്‍ രണ്ടുമാസത്തെ തുക കുടിശികയായപ്പോഴാണ് വീട്ടില്‍ക്കയറി ഉടമ അതിക്രമം കാട്ടിയത്.
വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ഇടപെട്ട് കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു.

Eng­lish Sum­ma­ry: Late rent; Cru­el­ty of the own­er even pour­ing char­coal oil in the house

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.