22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026

ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തി‌ന് നിയമം വേണം: സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
August 20, 2024 11:18 pm

ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും വനിതാ ഡോക്ടർമാർക്ക് ജോലിസ്ഥലത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും കേന്ദ്രനിയമം കൊണ്ടുവരണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കൊൽക്കത്തയില്‍ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ദാരുണവും സമൂഹത്തെയും രാജ്യത്തെയും മുഴുവൻ ഞെട്ടിച്ചതുമാണ്. പരിഷ്കൃത സമൂഹത്തിൽ ഇത്തരം അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. സ്ത്രീകൾ സുരക്ഷിതരാണെന്ന് കരുതിയിരുന്ന സ്ഥലങ്ങളിൽപ്പോലും അവരുടെ സുരക്ഷയ്ക്കും അന്തസിനും നേരെയുള്ള ഭീഷണിയുടെ ഓർമ്മപ്പെടുത്തലാണീ സംഭവം. 

വനിതാ ഡോക്ടർമാർക്ക് രാവും പകലും ഒറ്റപ്പെട്ട സമയത്തും പ്രയാസകരമായ സാഹചര്യത്തിലും ജോലി ചെയ്യേണ്ടിവരും. അവരുടെ സുരക്ഷ ബന്ധപ്പെട്ട അധികാരികൾ ഉറപ്പാക്കണം. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താൻ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറാകാത്തത് ഖേദകരമാണ്. ഇത്തരം അതിക്രമങ്ങൾ തടയാൻ ചില സംസ്ഥാനങ്ങളിൽ നിയമമുണ്ടെങ്കിലും ഡോക്ടർമാരുടെ ആവശ്യത്തോട് കേന്ദ്രസർക്കാർ പ്രതികരിക്കുന്നില്ല. കൊൽക്കത്ത സംഭവം ഇത്തരമൊരു നിയമത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിക്കേണ്ടതാണ്. ക്രൂരകൃത്യം നടത്തിയ പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.