ഖലിസ്ഥാൻ വിഘടനവാദി നേതാവ് സുഖ് ദൂൽ സിങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് ഗ്യാങ്. സംഘാംഗങ്ങൾ ഫേസ്ബുക് പോസ്റ്റിലൂടെയാണ് കൊലപാതകത്തിന്റെ ഇക്കാര്യം അറിയിച്ചത്. നിലവിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി അഹമ്മദാബാദിലെ ജയിലിൽ കഴിയുകയാണ് സംഘത്തിന്റെ തലവൻ ലോറൻസ് ബിഷ്ണോയ്.
കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാല വധകേസിലും ബിഷ്ണോയ് പ്രധാന പ്രതിയാണ്. കാനഡയിൽ ഖാലിസ്ഥാൻവാദി സംഘത്തിന്റെ നേതാവാണ് സുഖ് ദുൻകെ എന്നറിയപ്പെടുന്ന സുഖ്ദൂൽ സിങ്. വ്യാജ പാസ്പോർട്ടിൽ കാനഡയിലേക്ക് കടന്ന സുഖ ദുൻകെ എന്ന സുഖ് ദൂൽ സിങ് കാനഡയിലെ വിന്നിപെഗിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. 2017ലാണ് സുഖ ദുൻക വ്യാജരേഖ ഉപയോഗിച്ച് കാനഡയിലേക്ക് കടന്നത്. എൻഐഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇയാളുണ്ട്.
English Summary: Lawrence Bishnoi gang claims responsibility for terrorist Sukhdool Singh’s killing in Canada
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.