2 January 2026, Friday

കോഴക്കേസ് റദ്ദാക്കാന്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍

Janayugom Webdesk
കൊച്ചി
February 4, 2023 10:39 pm

ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ പണം വാങ്ങിയ സംഭവത്തിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി നാളെ പരിഗണിക്കും.
സംസ്ഥാന പൊലീസ് മേധാവിയെ എതിർകക്ഷിയാക്കിയാണ് ഹർജി. സൈബിക്കെതിരെ കേസെടുക്കാൻ ഡിജിപിയാണ് കഴിഞ്ഞ ദിവസം അനുമതി നൽകിയത്. എഫ്ഐആർ റദ്ദാക്കണമെന്നതും കേസിലെ തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നതുമാണ് ഹർജിയിലെ ആവശ്യങ്ങൾ.
ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റായ സൈബിക്കെതിരെ കേസ് എടുത്തത്. 

അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്താൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് സംസ്ഥാന പോലീസ് മേധാവി നിർദേശവും നൽകി. 

പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മൂന്ന് ജഡ്ജിമാരുടെ പേരിൽ അഭിഭാഷകൻ പണം കൈപ്പറ്റിയതായി മൊഴിയുണ്ടെന്ന് ഹൈക്കോടതി വിജിലൻസ്, ചീഫ് ജസ്റ്റിസിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Lawyer in High Court to quash cor­rup­tion case

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.