18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 5, 2025
March 20, 2025
March 7, 2025
February 6, 2025
January 10, 2025
December 18, 2024
December 16, 2024
December 13, 2024
November 15, 2024

അഭിഭാഷകയെ ജഡ്ജി അപമാനിച്ചെന്ന ആക്ഷേപം: ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം

Janayugom Webdesk
കൊച്ചി
March 7, 2025 1:40 pm

ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ. അഭിഭാഷകയെ അപമാനിച്ചെന്ന ആക്ഷേപത്തിൽ ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം. ജസ്റ്റിസ് ബദറുദീൻ അധ്യക്ഷനായ സിംഗിൾ ബഞ്ചിലാണ് പ്രതിഷേധം നടക്കുന്നത്.അഭിഭാഷകർ 1 ഡി കോടതി ബഹിഷ്കരിക്കുകയാണ്. ജഡ്ജി തുറന്ന കോടതിയില്‍ മാപ്പുപറയണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ബദറുദ്ദീന്‍ കോടതി മുറിയിലെത്തിയില്ല. പ്രതിഷേധത്തെ തുടർന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നേതാക്കളെ ചീഫ് ജസ്റ്റിസ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം 1 ഡി കോടതി മുറിയിലുണ്ടായ ചില സംഭവ വികാസങ്ങളാണ് അഭിഭാഷകരുടെ പ്രതിഷേധത്തിലേക്ക് എത്തിയത്. 

അന്തരിച്ച അഭിഭാഷകന്റെ പേരിലുള്ള വക്കാലത്ത് മാറ്റുന്നതിന് അഭിഭാഷകയായ ഭാര്യ നൽകിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സംഭവം. അന്തരിച്ച അഭിഭാഷകനെയും പകരം ഹാജരായ അഭിഭാഷകയായ ഭാര്യയേയും അപമാനിക്കുന്ന വിധത്തിൽ ജസ്റ്റിസ് ബദറുദീൻ സംസാരിച്ചു എന്നായിരുന്നു ആക്ഷേപം. ഇന്നലെ 50 അഭിഭാഷകർ ഒപ്പിട്ട പരാതി അഭിഭാഷക അസോസിയേഷന് ലഭിച്ചതിനെ തുടർന്ന് സംഘടന വിഷയത്തിൽ ഇടപെടുകയായിരുന്നു. പ്രതിഷേധ സൂചകമായി ഒന്ന് ഡി കോടതി ഇന്ന് അഭിഭാഷകർ ബഹിഷ്കരിച്ചു.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ബദറുദ്ദീന്‍ കോടതി മുറിയിലെത്തിയില്ല. സമരത്തെ തുടർന് ഒന്ന് ഡി കോടതിയിലെ നടപടികളെല്ലാം മുടങ്ങി. ജഡ്ജി തുറന്ന കോടതിയില്‍ മാപ്പുപറയണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. ചേംബറിൽ മാപ്പ് പറയാമെന്ന് ധാരണയിൽ എത്തിയെങ്കിലും ഒരു വിഭാഗം അഭിഭാഷകർ വഴങ്ങിയില്ല. അന്തരിച്ച ഒരു അഭിഭാഷകന്റെ വിധവയായ അഭിഭാഷകയെ തുറന്ന കോടതിയിൽ അപമാനിച്ചത് അംഗീകരിക്കാനാവില്ല എന്നാണ് അഭിഭാഷക അസോസിയേഷന്റെ നിലപാട്. തുടർന്നാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹികളെ ചീഫ് ജസ്റ്റിസ് ചർച്ചക്ക് വിളിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.