നിലവിലുള്ള എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് 9,905 ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശ നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പ്രതീക്ഷിത ഒഴിവുകൾ ഉൾപ്പെടെ 347 ഒഴിവുകളിലേക്ക് നിയമന ശുപാർശ നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി ജൂലൈ 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പുകളിലും ജില്ലാ ഓഫിസുകളിലും പ്രത്യേക പരിശോധന നടത്തി ഒഴിവുകൾ റിപ്പോർട്ട് ചെയ്യിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം ചോദ്യാേത്തരവേളയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.