31 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025

കേന്ദ്ര നിലപാടുകള്‍ക്കെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം

മാര്‍ച്ച് 17ന് രാജ്ഭവനിലേയ്ക്കും നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലും മാര്‍ച്ചുകള്‍
ലഹരി വിപത്തിനെതിരെ ബോധവല്‍ക്കരണം
Janayugom Webdesk
തിരുവനന്തപുരം
February 19, 2025 11:01 pm

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് എല്‍ഡിഎഫ്. മാര്‍ച്ച് 17ന് തിരുവനന്തപുരം രാജ്ഭവന് മുന്നിലേക്കും മറ്റ് ജില്ലകളില്‍ നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കാന്‍ ഇന്നലെ എം എന്‍ സ്മാരകത്തില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി.
ഫെഡറല്‍ വ്യവസ്ഥ പാലിക്കാതെ കൂടുതല്‍ സ്വേച്ഛാധിപത്യപരമായ നിലപാടുകളിലേക്കാണ് കേന്ദ്ര ഭരണകൂടം പോകുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ്-സംഘ്പരിവാര്‍ ശക്തികളുടെ മതരാഷ്ട്രവാദമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കേന്ദ്ര ബജറ്റിലുള്‍പ്പെടെ കേരളത്തോട് കടുത്ത അനീതിയാണ് കാട്ടുന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നികുതി വിഹിതമാണ് ധനകാര്യ കമ്മിഷന്‍ അനുവദിച്ചത്. കേന്ദ്ര നിലപാടുകള്‍ക്കെതിരെ, കേരളത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള വലിയ തോതിലുള്ള പ്രക്ഷോഭ സമരം ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചതായി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കേന്ദ്രനയങ്ങള്‍ക്കെതിരെ ജനപക്ഷ ബദല്‍ മുന്നോട്ട് വച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണ്. ഇതെല്ലാം ജനങ്ങളുടെ ഇടയില്‍ തുറന്നുകാണിച്ച് ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി മുന്നോട്ടു പോവും. ഇതിനായി താഴെത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചതായി കണ്‍വീനര്‍ പറഞ്ഞു.
ലഹരി-മയക്കുമരുന്ന് ഉപയോഗത്തിനെതിരായി കേരളവ്യാപകമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. 

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.